Subscribe: Calicocentric
http://feeds.feedburner.com/Calicocentric
Added By: calicocentric Feedage Grade B rated
Language: Malayalam
Tags:
Rate this Feed
Rate this feedRate this feedRate this feedRate this feedRate this feed
Rate this feed 1 starRate this feed 2 starRate this feed 3 starRate this feed 4 starRate this feed 5 star

Comments (0)

Feed Details and Statistics Feed Statistics
Preview: Calicocentric

Calicocentric



Targeting Idiocy



Updated: 2016-09-08T09:54:51.916+05:30

 



പോക്കേഴ്സ് ഫിലോസഫി/പോക്കോസഫി ഗ്ലോസറി

2011-09-26T08:39:16.867+05:30

പി കെ പോക്കര്‍  ഡയറക്റ്ററായിരിക്കെ അദ്ദേഹത്തിന്റെ academic supervision ഓടെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കുറെ ത്രിഭാഷാ ഗ്ലോസറി പ്രസിദ്ധീകരിച്ചു. അതില്‍ രാഷ്ട്രതന്ത്രം, മാധ്യമപഠനം എന്നീ ഗ്ലോസറികളെപ്പറ്റി നേരത്തെ പറഞ്ഞിരുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പോക്രിത്തരം/ പോക്കേഴ്സ് പൊളിറ്റിക്സ് ഗ്ലോസറി പോക്കേഴ്സ് & അവുക്കേഴ്സ് കരുതല്‍ മുന്തിരി അഥവാ മാധ്യമപഠന ത്രിഭാഷാ പദകോശം വലിയൊരു തട്ടിപ്പായിരുന്നു ഈ പരിപാടി. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ Commission for Scientific and Technical Terminology നല്കിയ വലിയ തുകയാണ് തട്ടിപ്പു നടത്തി കുറെപ്പേര്‍ കീശയിലാക്കിയത്.ഇവിടെ "തത്വചിന്ത" ഗ്ലോസറിയെപ്പറ്റിയാണ് പറയുന്നത്. ഫിലോസഫി ഗ്ലോസറിയുടെ മോണിറ്റര്‍ പ്രൊഫസര്‍ പി വി ഉണ്ണികൃഷ്ണനാണെന്നാണ് കാണുന്നത്. ഈ ഗ്ലോസറിയുടെ നിര്‍മ്മാണത്തില്‍ പങ്കെടുത്തയാളോട് സംസാരിച്ചപ്പോള്‍ ഈ മോണിറ്റര്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നും വിഷയ വിദഗ്ധര്‍ തയ്യാറാക്കിയ ചരക്ക് പി കെ പോക്കര്‍ (തത്ത്വചിന്ത ടിയാന്റെ വിഷയമാണല്ലോ) നേരിട്ടു പരിശോധിച്ചു പ്രസിദ്ധീകരിക്കുകയായിരുന്നു എന്നുമാണ് അറിഞ്ഞത്. തല്‍ക്കാലം സസ്പെന്‍ഷനിലാണെങ്കിലും പി കെ പോക്കര്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റിയില്‍ ഫിലോസഫി പ്രൊഫസറാണ്. പ്രൊഫസറുടെ ഗ്ലോസറിയുടെ കഥയാണിത്. ഈ ഗ്ലോസറിയില്‍ 144-ആം പേജില്‍ കാണുന്ന ഒരു പദമുണ്ട്. neo-confusionism എന്ന്. Neo-Confucianism  ആണ് ഉദ്ദേശിച്ചത്. എന്നാല്‍ വിദഗ്ധര്‍ എഴുതിയുണ്ടാക്കിയപ്പോള്‍ അതു കണ്‍ഫ്യൂഷസിന്റെ ഇസത്തിനു പകരം കണ്‍ഫ്യൂഷന്‍ ഇസമായിപ്പോയി.  ഈ ഗ്ലോസറി ആ പറഞ്ഞ സാധനത്തിന്റെ ഉല്പന്നമാണെന്നു  പറയാം. ഒറ്റയടിക്കു പറഞ്ഞാല്‍ തനിച്ചവറ് മണ്ടന്‍ പുസ്തകം.  ഈ ഗ്ലോസറിയില്‍ പറയുന്ന incontinence എന്ന ആത്മനിയന്ത്രണം വന്നാല്‍ അത്യാവശ്യം പേജു പിച്ചി ഉപയോഗിക്കാം. പോക്കോസഫിയില്‍ incontinence ആത്മനിയന്ത്രണമാണെങ്ക[...]



പോക്കേഴ്സ് & അവുക്കേഴ്സ് കരുതല്‍ മുന്തിരി അഥവാ മാധ്യമപഠന ത്രിഭാഷാ പദകോശം

2011-09-19T21:51:37.777+05:30

പി കെ പോക്കര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്റ്ററായിരിക്കെ നടത്തിയ വിപുലമായ അക്കാഡമിക് ഫ്രോഡിന്റെ പരമ്പരയിലെ ഒന്നാന്തരം "കരുതല്‍ മുന്തിരി"യാണ് ഈ പുസ്തകം. ഈ ഫ്രോഡ്  പരമ്പരയിലെ വേറൊരു പടപ്പായ രാഷ്ട്രതന്ത്രം ഗ്ലോസറിയെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നു.   കരുതല്‍ മുന്തിരിയെന്തെന്ന് പുസ്തകത്തിന്റെ 'മോണിറ്റര്‍' സി പി അബൂബക്കര്‍* ഒരു മണ്ടശിരോമണിയെപ്പോലെ പുസ്തകത്തിന്റെ മുഖവുരയില്‍ ഉദീരണം ചെയ്യുന്നത് താഴെക്കാണാം. നോക്കണേ, പുസ്തകത്തിന്റെ മുഖവുരയിലാണ് മോണിറ്ററന്‍ ഉളുപ്പും മാനവും കെട്ട് ഈ വിധം വിവരക്കേടു വിളമ്പുന്നത്. കുറെ മാസങ്ങള്‍ നീണ്ടുനിന്ന ക്യാമ്പിലൂടെയാണ് ആയിരക്കണക്കിനു പദങ്ങളുള്‍ക്കൊള്ളുന്ന ത്രിഭാഷാ പദകോശം നിര്‍മ്മിതമായിരിക്കുന്നത്. ഇംഗ്ലീഷില്‍നിന്ന് കൃത്യമായി വിവര്‍ത്തനം ചെയ്യുന്ന രീതിയല്ല ഈ പദകോശ നിര്‍മ്മാണത്തില്‍ സ്വീകരിച്ചത്.  ഇംഗ്ലീഷില്‍ പ്രയോഗത്തിലുള്ള ചില പദങ്ങള്‍ മാധ്യമപദമെന്ന നിയില്‍ കൃത്യമായ പദാനുപദ തര്‍ജ്ജമ അസാധ്യവും അനാവശ്യവുമായിരുന്നു. ഉദാഹരണത്തിന് Grape wine എന്ന പദം മാധ്യമപദമായി ഉപയോഗിക്കുമ്പോള്‍ അത് മുന്തിരിയോ മുന്തിരവീഞ്ഞോ അല്ല, കരുതല്‍ ലേഖനമോ കരുതല്‍ കുറിപ്പോ ആണ്. കരുതല്‍ മുന്തിരി എന്ന് ആലങ്കാരികമായി വേണമെങ്കില്‍ പറയുകയുമാവാം. അവുക്കര്‍ ഉദ്ദേശിച്ച grape wine അല്ല വിപുലമായി ഉപയോഗിക്കപ്പെടുന്ന ആ 'മാധ്യമപദം'.  അതു grapevine ആണ്. അക്ഷരാര്‍ഥത്തിലെടുത്താല്‍  മുന്തിരിവള്ളി. അനൌദ്യോഗികമായി വിവരം പരക്കുന്ന ചാനലിനെയാണ് ആ പേരുകൊണ്ടു സൂചിപ്പിക്കുന്നത്. gossip channel. പദവും അറിഞ്ഞുകൂടാ. അര്‍ത്ഥവും അറിഞ്ഞുകൂടാ. എന്നിട്ട് ഈ ചരിത്ര  പ്രൊഫസറന്‍ (ഒരു ഡസന്‍ പുസ്തകങ്ങളുടെ കര്‍ത്താവ്)  സ്വന്തമായി ഒന്നു തട്ടിപ്പടച്ച് അതിനൊരു അര്‍ത്ഥവും കല്പിച്ച് വിളമ്പുകയാണ്. ഇയ്യാളൊക്ക[...]



ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പോക്രിത്തരം/ പോക്കേഴ്സ് പൊളിറ്റിക്സ് ഗ്ലോസറി

2011-09-11T10:00:31.792+05:30

Commission for Scientific and Technical Terminology എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ ഒരു കോടിരൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് പി കെ പോക്കറുടെ കീഴില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എട്ടു ഗ്ലോസറി പ്രസിദ്ധീകരിച്ചത്. അതില്‍ മൂന്നെണ്ണം മാനവിക വിഷയങ്ങളാണത്രെ.  മാധ്യമ പഠനം, പൊളിറ്റിക്സ്, ഫിലോസഫി എന്നിവ. ഇവ മൂന്നും കാശുവെട്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം തട്ടിപ്പടച്ച നാലാംകിട തട്ടിപ്പുകളാണ്. മൂന്നും പി കെ പോക്കറുടെ academic supervision ല്‍ ഇറങ്ങിയത്. എന്നുവെച്ചാല്‍ പോക്കറുടെ സമഗ്രാധിപത്യത്തിനുകീഴിലാണ് ഈ തട്ടിപ്പ്. ഇതിനെ പോക്കേഴ്സ് ഗ്ലോസറി എന്നു വിളിക്കാം.   പൊളിറ്റിക്സ് ഗ്ലോസറിയുടെ 'മോണിറ്റര്‍' പഴയൊരു സി പി എം സിന്‍ഡിക്കേറ്റ് മെംബ്ര് (കാലിക്കറ്റ് യൂനിവേഴ്സിറ്റി), ഏ കെ പി സി റ്റി ഏ മുന്‍ നേതാവ്, കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളജില്‍നിന്നു വിരമിച്ച ഹിന്ദി അധ്യാപകന്‍ എന്നീ നിലകളില്‍ അറിയപ്പെടുന്ന നാരായണന്‍കുട്ടി. നാണക്കേടില്‍ മാധ്യമപഠന ഗ്ലോസറിയുടെ 'മോണിറ്റര്‍' സി പി അബൂബക്കര്‍ തനിച്ചല്ല. മോണിറ്ററി ബെനിഫിറ്റ് കിട്ടുന്നവന്‍ എന്ന അര്‍ത്ഥത്തിലാണോ ഈ മോണിറ്റര്‍ സ്ഥാനം?  ഈ പൊളിറ്റിക്സ് ഗ്ലോസറിയുടെ തൊലിക്കട്ടി  മാധ്യമപഠന ഗ്ലോസറിയെയും വെല്ലുന്നതാണ്. niche technology എന്നതിന് നീഷെയുടെ ടെക്നോളജി എന്നെഴുതാന്‍ പോന്ന മണ്ടന്മാരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. നിറയെ മരത്തലയന്‍ ഉദാഹരണങ്ങളുമായി ഏതാനും പേജുകളുടെ സ്കേന്‍ ഏറ്റവും താഴെ കാണാം.Politics glossary യുടെ വിശേഷങ്ങള്‍ ഇതാ:ഒരു റെഫെറെന്‍സു പുസ്തകമായി അവതരിപ്പിച്ച ഇതില്‍ ഇംഗ്ലീഷ് പദങ്ങളുടെ spelling errors നൂറുകണക്കിനാണ്. ഒറ്റ പദം മുറിച്ചു വേര്‍പെടുത്തി എഴുതിയത്, രണ്ടും മൂന്നും പദങ്ങളെ പിടിച്ചടക്കി ഒന്നാക്കിയത്, initial cap വേണ്ടിടത്ത് അതില്ലാത്തത് എന്നിവയൊക്കെ പരിഗണിച്ചാല്‍ ആയിരം കവിയും എന്നുറപ്[...]



പുന്നപ്ര വയലാര്‍, ചില കള്ളങ്ങളുടെ അനുസ്മരണം

2010-10-24T05:36:10.236+05:30

1946 ഒക്റ്റോബര്‍ 24ന് പുന്നപ്രയില്‍ വലിയൊരു വെടിവെപ്പു നടന്നു. കുറെ പൊലീസുകാരും കുറെയേറെ തൊഴിലാളികളും കൊല്ലപ്പെട്ടു. മൂന്നു ദിവസം കഴിഞ്ഞ് ഒക്റ്റോബര്‍ 27 ന് വയലാറിലും വലിയ തോതിലൊരു വെടിവെപ്പ് നടന്നു. അതേ ദിവസം തന്നെ മറ്റു പലയിടങ്ങളിലും ധാരാളം പേരെ പൊലീസും പട്ടാളവും വെടിവെച്ചു കൊന്നു. എല്ലാ സംഭവങ്ങളിലുമായി എത്ര പേര്‍ മരിച്ചെന്നതിനെക്കുറിച്ച് പല കണക്കുമുണ്ട്. അഞ്ഞൂറെന്നും ആയിരമെന്നുമൊക്കെ. പലരായി പറഞ്ഞ കണക്കുകള്‍‌ പൊരുത്തപ്പെടാന്‍ ഒരു സാധ്യതയുമില്ലാത്തവിധം വൈരുധ്യമുള്ളതാണ്.  കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അനുസ്മരണം പോലെയല്ലാതെ ചില കാര്യങ്ങള്‍ അനുസ്മരിക്കാനാണ് ഈ കുറിപ്പ്. കുറെ കുപ്പ ചികഞ്ഞ് കണ്ടെത്തേണ്ട കാര്യങ്ങളെക്കുറിച്ച് തുടക്കമെന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയുകമാത്രമേ ഇവിടെ ചെയ്യുന്നുള്ളൂ. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഇന്നത്തെ കഥകള്‍ പ്രകാരം ഒക്റ്റോബര്‍ 24 ന് പുന്നപ്രയില്‍ നടന്നത് ആസൂത്രിതമായ ഒരു ആക്രമണമായിരുന്നു. പതിന്നായിരക്കണക്കിന് തൊഴിലാളികള്‍ അതില്‍ പങ്കെടുത്തു. വിവിധ സ്ഥലങ്ങളില്‍നിന്നു വന്ന ജാഥകള്‍ ഒരുമിച്ചു ചേര്‍ന്ന് അപ്ലോണ്‍ അറോജ് എന്ന സ്റ്റേറ്റു കോണ്‍ഗ്രസ്സുകാരന്റെ വീട്ടില്‍ നടത്തിയിരുന്ന പൊലീസ് കേമ്പ് ആക്രമിക്കുകയായിരുന്നു. പൊലീസ് കേമ്പ് ആക്രമിക്കുന്നതിനുവേണ്ടി സമര നേതാക്കന്മാര്‍ കൂടി തീരുമാനമെടുത്തതിനെപ്പറ്റി കെ സി ജോര്‍ജ് പുന്നപ്ര വയലാര്‍ എന്ന തന്റെ പുസ്തകത്തില്‍ പറയുന്നതു നോക്കുക.  എല്ലാം ആസൂത്രിതം! യുദ്ധനായകനാണ് പറയുന്നത്. ഇതിന് അനുസരിച്ചുള്ള വിവരണങ്ങള്‍ ഇഷ്ടംപോലെ കൊടുത്തിട്ടുമുണ്ട് അവര്‍ പറഞ്ഞത് എന്ന അദ്ധ്യായത്തില്‍. വളണ്ടിയര്‍ സേനയ്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത്. എല്ലാ വീടുകളിലും വിശിഷ്ടമായ [...]



ഇ കെ നായനാരും മുസ്ലീം യുവാവും

2010-10-18T19:41:07.436+05:30

ഒളിവിലെ സ്മൃതികള്‍‌ എന്ന നായനാര്‍ കൃതിയില്‍ ശ്രദ്ധയര്‍ഹിക്കുന്ന ചില മുസ്ലീം പരാമര്‍ശങ്ങളുണ്ട്. എണ്‍പതുകളിലും തൊണ്ണൂറുകളിലും എഴുതിയ വിവിധ ആത്മകഥനങ്ങളില്‍നിന്ന് മുറിച്ചും തറിച്ചുമെടുത്ത കുറെ അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. വിവരിക്കപ്പെടുന്ന കാലം മുഖ്യമായും നാല്പതുകള്‍. മിഴിവുള്ള ചിത്രങ്ങള്‍ ഓര്‍മ്മക്കുറിപ്പുകളിലൂടെ വരയ്ക്കാന്‍ തനിക്കു കഴിവുണ്ടെന്നു നായനാര്‍ വിശ്വസിച്ചിരുന്നു എന്നത് നിസ്സംശയമാണ്. ഒന്നുകില്‍‌ നായനാര്‍ക്ക് വിശദാംശങ്ങളെ സൂക്ഷിക്കുന്ന അസാധാരണമാംവിധം സുദൃഢമായ ഓര്‍മ്മ കൈവശമുണ്ടായിരുന്നു. അല്ലെങ്കില്‍ ഓര്‍മ്മകള്‍ ദുര്‍ബ്ബലമാവുന്നിടത്ത് വേണ്ടത്ര മജ്ജയും മാംസവും നല്കി ആഖ്യാനത്തെ പുഷ്ടിപ്പെടുത്താന്‍ നായനാരുടെ അയവേറിയ സത്യസന്ധത ആത്മകഥനത്തെ അനുവദിച്ചിരുന്നു. സ്വതവേ കവിയായ നായനാര്‍ ഇത്തരം സന്ദര്‍ങ്ങളില്‍ വാരിക്കോരി കാവ്യം പൂശിയാല്‍ നായനാരെ വായിച്ചും കേട്ടും പരിചയിച്ചവര്‍ക്ക് അതില്‍  വൈചിത്ര്യം തോന്നേണ്ടതില്ല. യുവകോമളനായ സുകുമാരനും (നായനാരും) ലക്ഷ്മിയെന്ന തരുണിയും തമ്മിലുണ്ടാവുന്ന അനുരാഗോഷ്മളമായ യുവമാനസൈക്യം ഒളിവുസ്മൃതിയിലെ ഏറ്റവും ശ്രദ്ധേയമായ സന്ദര്‍ഭമാണ്. കുടിലില്‍  വിരിഞ്ഞ സൌഹൃദം [കട്ടിലില്ല] എന്നാണ് ഇക്കാര്യം വിവരിക്കുന്ന അദ്ധ്യായത്തിന്റെ പേര്. കാട്ടിലും മേട്ടിലും വള്ളിക്കുടിലിലും പൊന്തയിലും മാത്രമല്ല ചെറ്റക്കുടിലിലും പ്രണയം പൂവിടാമെന്നായിരിക്കും പുരോഗമന കാവ്യബോധമുള്ള നായനാര്‍ ഉദ്ദേശിച്ചത്.  എങ്കിലും ഉരുക്കിന്റെ ദാര്‍ഢ്യമുള്ള നായനാരുടെ വിപ്ലവബോധത്തിന് അനുരാഗവിവശമാവാന്‍ പറ്റില്ലെന്നതുകൊണ്ട് വിപ്ലവത്തെക്കരുതി ലക്ഷ്മിയെ ത്യജിച്ച് നായനാര്‍ പുതിയ മേച്ചില്‍പ്പുറം തേടും. ഇതുപോലെ മിഴിവുള്ള വേറൊരു ചിത[...]



കെ സി ജോര്‍ജും യാദൃച്ഛികതകളും- ഭാഗം മൂന്ന്

2010-10-20T10:51:39.224+05:30

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും ഒന്നാം ഭാഗം കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- രണ്ടാം ഭാഗം സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവും തിരുവിതാംകൂറിലെ പാര്‍ടി നേതാവും ആയിരുന്ന കെ സി ജോര്‍ജ് ഒരു പ്രത്യേക തരക്കാരനായിരുന്നു. സമരകാലത്ത് ഒരു ദിവസം എറണാകുളം ഓഫീസില്‍ ഒരാളിരിക്കുന്നതു ഞാന്‍ കണ്ടു. മുഷിഞ്ഞുനാറിയ വസ്ത്രങ്ങള്‍ അടുക്കും ചിട്ടയുമില്ലാതെ ധരിച്ചിരുന്നു. തങ്ങളുടെ നേതാവായ എം എ, എല്‍ എല്‍ ബി ക്കാരനാണ് അദ്ദേഹം എന്ന് എന്നെ പരിചയപ്പെടുത്തി. എനിക്ക് ആ മനുഷ്യനെ പിടിച്ചില്ല. അയാള്‍ എഴുന്നേറ്റു നടന്നപ്പോള്‍ എനിക്ക് കൂടുതല്‍ കുഴപ്പം തോന്നി. അയാള്‍ മുടന്തനായിരുന്നു. ഇദ്ദേഹം തിരുവിതാംകൂറിലെ എല്ലാ പാര്‍ട്ടിയിലും  പെട്ട ആളുകളുടെ പ്രയിപ്പെട്ട നേതാവായിരുന്നു. ഇദ്ദേഹം സ്വയം ഒരു നേതാവാണെന്നു ഭാവിച്ചില്ല. എന്നാല്‍, ജനങ്ങള്‍ ഇദ്ദേഹത്തെ നേതാവായി അംഗീകരിച്ചു. എല്ലാവരും മോഡേണ്‍ ഹോട്ടലിലും സുഗുണവിലാസത്തിലും ആഹാരം കഴിച്ചപ്പോള്‍ ഈ സഖാവ് ഒന്നരയണയ്ക്കു ഊണുകിട്ടുന്ന ഹോട്ടല്‍ തിരക്കിനടക്കുകയായിരുന്നു.  സഖാവ് ജോര്‍ജിനോടുള്ള എന്റെ മമത പരിചയംകൊണ്ടു വര്‍ദ്ധിച്ചു. സഖാക്കള്‍ ഭാസി, സി എസ്, എം എന്‍ തുടങ്ങിയവരെയും ഞാന്‍ കണ്ടുമുട്ടി. (ഏ കെ ഗോപാലന്‍, എന്റെ ജീവിതകഥ, തിരുവിതാംകൂര്‍ സമരം എന്ന അദ്ധ്യായത്തില്‍നിന്ന്.)വ്യക്തിപരമായി ഒരു കാര്യത്തിലും മുന്‍കൈ എടുത്തില്ലെങ്കിലും പാര്‍ട്ടിക്ക് വളരെ പ്രയോജനമുള്ള നേതാവായിരുന്നു കെ സി ജോര്‍ജ്. അദ്ദേഹത്തിന് പാര്‍ട്ടിക്ക് അകത്തും പുറത്തും വലിയ ബഹുമാനമായിരുന്നു. വ്യഭിചാരമില്ല, കള്ളുകുടിയുമില്ല, ഒരു വൃത്തികേടുമില്ല. അദ്ദേഹം എത്തുമ്പോള്‍ ഇരിക്കുന്ന ആളുകള്‍ എണീക്കും. (ജി യദുകുലകുമാര്‍ കെ വി പത്രോസ്- കുന്തക്കാരനും ബലിയാടും എന്ന പുസ്തകത്[...]



ഗോവിന്ദപ്പിള്ളയുടെ ശ്രീധരമേനോന്‍ നിന്ദയിലെ ചില അവാസ്തവങ്ങള്‍

2010-09-07T03:12:21.183+05:30

ശ്രീധരമേനോനെ ആക്രമിക്കുന്ന ഒരു ലേഖനം പി ഗോവിന്ദപ്പിള്ള മലയാളം വാരികയിലെഴുതിയിരിക്കുന്നു. പി ഡി എഫ് നോക്കുക.  ഗോവിന്ദപ്പിള്ള പല അവാസ്തവങ്ങളും അതില്‍ പറയുന്നു. എന്തിനാണാവോ അദ്ദേഹം അങ്ങനെ ചെയ്യുന്നത്? പക്ഷേ സര്‍ സി പി രാമസ്വാമി അയ്യരുടെ മര്‍ദ്ദനവാഴ്ചയെ ന്യായീകരിക്കാനും അദ്ദേഹത്തെ വാഴ്ത്താനും തീരുമാനിച്ചിരുന്ന മേനോന്...കേരളവും സ്വാതന്ത്ര്യസമരവും എന്ന പുസ്തകത്തില്‍ ശ്രീധരമേനോന്‍ സി പിയുടെ  മര്‍ദ്ദനവാഴ്ചയെ ന്യായീകരിക്കുന്നില്ലെന്നു മാത്രമല്ല, റൌഡികളെ ഉപയോഗിച്ചു പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനും നേതാക്കളെ ആക്രമിക്കാനും സി പി തുനിഞ്ഞതിനെപ്പറ്റി പറയുന്നുമുണ്ട്. സര്‍ സി പിയുടെ കുതന്ത്രങ്ങള്‍ എന്ന തലക്കെട്ടിനു കീഴെയും അല്ലാതെയും മേനോന്‍ ദിവാന്‍റെ നെറികേടുകളെപ്പറ്റിയും സ്വേച്ഛാധിപത്യത്തെപ്പറ്റിയും പറയുന്നു. മേനോന്റെ കമ്യൂണിസ വിരോധത്തെപ്പറ്റിയും ഗോവിന്ദപ്പിള്ള എഴുതിയിരിക്കുന്നു. പക്ഷേ,"പുന്നപ്രയിലെയും വയലാറിലെയും മഹത്തായ കമ്യൂണിസ്റ്റ് വിപ്ലവം" എന്നൊക്കെയാണ് കള്ളക്കളികള്‍ നിറഞ്ഞ ആ കലാപങ്ങളെ മേനോന്‍ വാഴ്ത്തുന്നത്. ഇതു പക്ഷേ മേനോന്റെ ചരിത്രബോധത്തെയാണ് കാട്ടുന്നതെന്നു പറയാന്‍ വയ്യ.  ഇ എം എസ് നമ്പൂതിരിപ്പാട് എന്ന തന്നെപ്പൊക്കി തട്ടിപ്പു ചരിത്രകാരന്‍ തന്റെ നാലു കേരളചരിത്രങ്ങളില്‍ ഒരിടത്തും പരാമര്‍ശിക്കാതെ വിട്ട കയ്യൂരിനെപ്പറ്റി ഒന്നൊന്നര പേജില്‍ എഴുതിയിട്ടുമുണ്ട്.അപ്പോള്‍ മേനോന്റെ കമ്യൂണിസ്റ്റ് വിരോധംകൊണ്ട് കമ്യൂണിസ്റ്റുകാര്‍ക്ക് നഷ്ടമില്ല, നേട്ടമേയുള്ളൂ. ഒന്നുകില്‍ ഗോവിന്ദപ്പിള്ള മേനോന്റെ പുസ്തകം നോക്കിയിട്ടില്ല. അല്ലെങ്കില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പതിവു രീതിയനുസരിച്ചുള്ള  നുണപ്രചരണമാവണ[...]



എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍

2010-08-29T06:51:42.438+05:30

കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലെ നെറികേടുകളെപ്പറ്റിയുള്ള അന്വേഷണമാണ് പഴയ കമ്യൂണിസ്റ്റ് നേതാക്കളുടെ ആത്മകഥകള്‍ ചികയാന്‍ പ്രേരണയായത്. കെ സി ജോര്‍ജെന്ന പൊങ്ങച്ചക്കാരന്റെ ആത്മകഥയ്ക്കുശേഷം (ഭാഗം 1, ഭാഗം 2) എന്‍ സി ശേഖറിന്റെ അഗ്നിവീഥികള്‍ (1987 ല്‍ പ്രകാശനം) അത്ഭുതപ്പെടുത്തി. ജയില്‍ജീവിതം വിവരിക്കുന്ന ഇതിലെ ഒരു ഭാഗം കമ്യൂണിസ്റ്റുകാര്‍ക്ക്  പതിവില്ലാത്ത സത്യസന്ധതകൊണ്ടും പതിവുള്ള വിപ്ലവവീര്യത്തിന്റെ അശ്ലീലമായ ആധിക്യം ഇല്ലാത്തതുകൊണ്ടും വളരെ ശ്രദ്ധേയമായി തോന്നി.  അഗ്നിവീഥികള്‍ പൂര്‍ണ്ണമായും ആത്മകഥയല്ല,   ഒട്ടും കെട്ടുറപ്പുള്ള രചനയുമല്ല. തുടക്കം പരമ്പരാഗതമായ ആത്മകഥന ശൈലിയിലാണ്. കുടുംബപശ്ചാത്തലം ബാല്യം എന്നിവയുടെ വിവരണമുണ്ട് ആദ്യത്തെ ഒരു മുപ്പതു പേജോളം. പ്രക്ഷോഭണങ്ങളിലേര്‍പ്പെട്ട താരുണ്യവും യൌവ്വനവും (ഉദ്ദേശം നാല്പതുപേജില്‍) ജയില്‍വാസവും (വീണ്ടുമൊരു നാല്പതുപേജ്), തുടര്‍ന്നുള്ള ഭാഗങ്ങളില്‍ വളരെക്കുറച്ചു മാത്രം ആത്മകഥനവും വളരെക്കൂടുതല്‍ സിദ്ധാന്തം പറച്ചിലും, ഒടുക്കം തനിക്കെതിരായ ആരോപണങ്ങള്‍ക്കുള്ള കയ്പേറിയ മറുപടി, ഇങ്ങനെയാണ് അഗ്നിവീഥികളുടെ രൂപം. ജയില്‍വാസകാലവും അതിനു മുമ്പുള്ള പ്രക്ഷോഭണകാലവും വളരെ രസകരമായി എന്നാല്‍ നിറംപിടിപ്പിക്കാതെ, വികാരം ജ്വലിപ്പിക്കാന്‍ ശ്രമിക്കാതെ വിവരിച്ചിട്ടുണ്ട്. ഈ രണ്ടു ഭാഗങ്ങള്‍ക്കുമിടയില്‍ എങ്ങനെയോ ഒരു തുടര്‍ച്ചയില്ലായ്മ വന്നിട്ടുണ്ട്. പ്രഭാത് ബുക് ഹൌസ് എന്ന നിരക്ഷകുക്ഷികള്‍ എത്ര നിരുത്തരവാദപരമായാണ് ഈ പുസ്തകങ്ങളൊക്കെ അടിച്ചിറക്കുന്നത്. മലയാളം ലേശമെങ്കിലും അറിയുന്ന ഒരാള്‍ പ്രൂഫ് നോക്കുന്നില്ല, ഉള്ളടക്കത്തിന് അലക്കം തട്ടുന്നതു നോക്കാന്‍ ആരുമില്ല, പു[...]



കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- രണ്ടാം ഭാഗം

2010-08-24T05:41:48.118+05:30

കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും- ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച. നേരത്തേ പറഞ്ഞ ഇല്ലാത്ത സാസ്കാരിക സംഘടനയുടെ പേരില്‍ യോഗം നടത്തി പ്രസംഗിച്ചതിന് അനുബന്ധമായി ഒരു കാര്യമുണ്ടായിരുന്നു. യോഗം നടക്കുന്ന ദിവസം യോഗസ്ഥലത്തിനടുത്തുള്ള ഒരു ഫോണും ഐ ജി ആപ്പീസിലെ ഫോണും തമ്മില്‍  ഉണ്ടായ സംഭാഷണം ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ഒരു സുഹൃത്ത് കേട്ടത് പിന്നീട് ജോര്‍ജിനോട് പറയുകയുണ്ടായത്രെ. ജോര്‍ജിനെ ഒന്നാം നമ്പര്‍ ശത്രുവെന്ന നിലയ്ക്ക് നേരിടണമെന്നും നല്ല പാഠം പഠിപ്പിക്കണമെന്നുമായിരുന്നു ഐ ജി ആപ്പീസില്‍നിന്ന് യോഗസ്ഥലത്തെ ഉദ്യോഗസ്ഥന് ഫോണിലൂടെ കിട്ടിയ നിര്‍ദ്ദേശം. അതെന്തായാലും യോഗം നടത്തി ജോര്‍ജ് അയാളുടെ പാട്ടിനുപോയ കാര്യം നേരത്തെ പറഞ്ഞു. ആഗസ്ത് 13ആം തിയ്യതിയിലെ പൊലീസ് മര്‍ദ്ദനം ഉണ്ടാക്കിയ ഭീതി മാറ്റുന്നതിനുവേണ്ടി തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രകടനം സംഘടിപ്പിക്കാന്‍ ഇദ്ദേഹം കെ വി പരമേശ്വരനോടു പറയുന്നു. പന്ത്രണ്ടുപേര്‍ പ്രകടനം നടത്തുന്നു. ആ യുവധീരന്മാരെ തനിക്ക് ഒരിക്കലും വിസ്മരിക്കാന്‍ സാധ്യമല്ലെന്ന് ജോര്‍ജ്. അസാധാരണ ധൈര്യമുള്ളവര്‍ക്കേ ആ സമയത്ത് അങ്ങനെയൊരു ജാഥയില്‍ പങ്കെടുക്കാന്‍ കഴിയുള്ളൂ എന്നും അദ്ദേഹം പറയുന്നു. ജാഥ നടക്കുമ്പോള്‍ അദ്ദേഹം എന്തു ചെയ്തു? പ്രകടനത്തിന്റെ പിന്നില്‍ നീങ്ങി. കുറെ ദൂരം നീങ്ങിയപ്പോള്‍ ഒരു വാന്‍ നിറയെ പൊലീസ് വന്നു പ്രകടനം തടഞ്ഞു. ലാത്തിചാര്‍ജ് നടത്തി. ചിലരുടെ തലപൊട്ടി. എല്ലാവരെയും വാനില്‍ വലിച്ചിട്ടു പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. "ഞാന്‍ ഓഫീസിലേക്കു മടങ്ങിപ്പോയി." അതിനടുത്ത ഒരു ദിവസമാണ് ഓണം. തിരുവോണത്തിന് വീട്ടില്‍ പോവണമെന്ന് ജോര്‍ജിന് നിര്‍ബന്ധമാണ്. പോയി. മടങ്ങി വന്നപ്പോള്‍ അറസ്റ്റുണ്ടാ[...]



കെ സി ജോര്‍ജും കുറെ യാദൃച്ഛികതകളും

2010-08-22T03:01:58.222+05:30

ചില മഹാജീവിതങ്ങളില്‍ യാദൃച്ഛികതകള്‍ക്ക് അളവറ്റ ശക്തിയാണ്. അവിശ്വസനീയമായ യാദൃച്ഛികതകളുടെ ആഖ്യായികപോലെ തോന്നുന്നു കെ സി ജോര്‍ജ് എഴുതിയ എന്റെ ജീവിതയാത്ര  എന്ന ആത്മകഥ.  1985 ലാണ് നാഷനല്‍ ബുക് സ്റ്റാള്‍ ഇതു പ്രസിദ്ധീകരിച്ചത്. 660 പേജുണ്ട്. ഇതിലെ ഒന്നാം അദ്ധ്യായം മനോരമയില്‍ വായിച്ച വിഷ്ണുഭാരതീയന്‍ ഇദ്ദേഹത്തിനെഴുതിയ ഒരു കത്ത് പിന്നീടൊരു അദ്ധ്യായത്തില്‍ കൊടുത്തിട്ടുണ്ട്. മനോരമയില്‍ ഖണ്ഡശഃ  പ്രസിദ്ധീകരിച്ചിരുന്നോ എന്ന കാര്യം പുസ്തകത്തിലില്ല. തിരുവിതാംകൂറിലെ ഏറ്റവും ഉന്നതനായ കമ്യൂണിസ്റ്റ് നേതാവ് എന്നതിനെക്കാള്‍ പുന്നപ്ര വയലാര്‍ എന്ന പ്രശസ്തമായ പുസ്തകത്തിന്റെ കര്‍ത്താവ് എന്ന നിലയ്ക്കാണോ ഇപ്പോള്‍ കെ സി ജോര്‍ജ് കൂടുതലും അറിയപ്പെടുന്നത്? പിളര്‍പ്പിനുശേഷം സി പി എമ്മില്‍ കയറാത്ത നേതാക്കളുടെയൊക്കെ വില ചരിത്രത്തില്‍ കുത്തനെയിടിഞ്ഞിട്ടുണ്ട്. മലബാറിലും തിരുവിതാംകൂറിലും ഒരുപോലെ ഓടിനടന്നു പ്രവര്‍ത്തിച്ച ഫയര്‍ബ്രാന്‍ഡ് ആക്റ്റിവിസ്റ്റും പണ്ഡിതനായ മാര്‍ക്സിസ്റ്റുമായിരുന്ന കെ ദാമോദരനെ നിഷ്പ്രഭനാക്കി മണ്ടനും പ്രക്ഷോഭരംഗത്തു കാണാത്തവനുമായ ഇ എം എസ്  മാര്‍ക്സിസ്റ്റ് ചിന്തകനായി വിരാജിച്ചതുപോലെ. താന്‍ ഏറെക്കുറെ ഇല്ലാത്ത (നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇല്ലാത്ത) പുന്നപ്ര വയലാര്‍ സംഭവങ്ങളുടെ കഥനത്തിനിടയില്‍ ഇദ്ദേഹം ഇ എം എസിനെക്കുറിച്ചുന്നയിക്കുന്ന ഒരു ഗുരുതരമായ ആരോപണമാണ്  (ഇതും, ഇതും കാണുക) കെ സി ജോര്‍ജിന്റെ ആത്മകഥ ചികയാന്‍ പ്രേരണയായത്. പുന്നപ്ര വെടിവെപ്പ് നടന്നതിന്റെ അടുത്ത ദിവസം ഇ എം എസ് നമ്പൂതരിരിപ്പാട് യോഗക്ഷേമസഭയുടെ ഒരു യോഗത്തില്‍ പങ്കെടുത്തു പ്രസംഗിച്ചപ്പോള്‍ ആ സംഭവത്തെക്കുറിച്ച് ഒരു വാക്കുപോലു[...]



മലയാളം ബ്രിട്ടാനിക്കാതട്ടിപ്പും ഉപഭോക്തൃകോടതി വിധിയും

2010-07-22T00:51:34.505+05:30

മലയാളം ബ്രിട്ടാനിക്ക എന്ന പുസ്തകത്തിനെതിരെ കോഴിക്കോട് ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ആറു വര്‍ഷമായി ഇഴഞ്ഞുവന്ന കേസ് ഒടുക്കം വിധിയായി. വളരെ രസകരമാണ് ഉത്തരവ്. പരാതിക്കാരന് പുസ്തകത്തിന്റെ വില, ആയിരം രൂപ നഷ്ടപരിഹാരം, അഞ്ഞൂറു രൂപ കോടതിച്ചെലവ് എന്നിവ നല്കാന്‍ ഡി സി ബുക്സിനോടു നിര്‍ദ്ദേശിക്കുന്ന ഈ ഉത്തരവ് പരാതിക്കാരന്റെ ആവശ്യം ഭാഗികമായി അംഗീകരിക്കുന്നുവത്രെ. കേസിലെ എതിര്‍കക്ഷികളില്‍ ഒരാളായ ഡി സി ബുക്സിനെ മാത്രമാണ് വിധി പരാമര്‍ശിക്കുന്നതു പോലും. ബാക്കിയുള്ള എതിര്‍കക്ഷികള്‍ക്കുനേരെ ഫോറം അങ്ങു കണ്ണടച്ചു കളഞ്ഞു!  മലയാളം ബ്രിട്ടാനിക്ക എന്ന പൊട്ടച്ചരക്കിന്റെ എഡിറ്ററായി പുസ്തകത്തില്‍ കാണുന്ന തിയോഡോര്‍ പാപ്പസ് എന്നയാളെപ്പറ്റി ഓര്‍ഡറില്‍ പരാമര്‍ശമേയില്ല.  ഇത്തരം ഫോറങ്ങളില്‍ അത്യാവശ്യം വിദ്യാഭ്യാസം നേടാത്തവരെ രാഷ്ട്രീയസ്വാധീനത്തിനും മറ്റും മേല്‍ ഇരുത്തിയാല്‍ എന്തുണ്ടാവുമെന്ന് ഈ വിധി വ്യക്തമായി കാണിക്കുന്നു. ഇംഗ്ലീഷ് ഭാഷയില്‍ സാമാന്യജ്ഞാനം ഇല്ലാത്ത ഒരു വ്യക്തിയാണ് ഈ ജഡ്ജ്‌മെന്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് വായിച്ചുതുടങ്ങുമ്പോഴേ അറിയാം. Cross reference എന്നു കേട്ടിട്ടില്ലാത്ത ആള്‍ gross reference എന്ന് രണ്ടു തവണ ആവര്‍ത്തിക്കുന്നത് രണ്ടാമത്തെ പേജിന്റെ ഏതാണ്ട് തുടക്കത്തിലേ കാണാം. "updated dictionary of National Biography of Oxford University contended mistakes:" എന്നൊക്കെ എഴുതാന്‍ ചില്ലറ വിവരക്കേടൊന്നും പോരാ. Content (ഉള്ളടക്കം) noun എങ്കില്‍ verb contend എന്നായിരിക്കണം വിചാരം! Oxford Universityയുടെ ദേശീയ ജീവചരിത്രത്തിന്റെ ഡിക്ഷനറി! Oxford Dictionary of National Biography എന്നതാണ് സാധനം.  മലയാളം ബ്രിട്ടാനിക്ക എന്ന പേരില്‍ പരസ്യംചെയ്ത  തട്ടിപ്പു പുസ്തകം എങ്ങനെയൊക്കെ ആളെപ്പറ്റിക്കുന്നു എന്നു വെ[...]



ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതിനെപ്പറ്റി ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

2010-06-28T10:08:00.120+05:30

ഒരു ഇന്ത്യന്‍ കമ്യൂണിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്ന ഇ എം എസ് നമ്പൂതിരിപ്പാടിന്റെ പുസ്തകം ചിലയിടങ്ങളിലെങ്കിലും അവിശ്വസനീയമായ തുറന്നുപറച്ചിലാണ്. ഉദാഹരണത്തിന് ക്വിറ്റ് ഇന്ത്യാ സമരത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാടിനെക്കുറിച്ചു പറയുന്നിടത്ത്. അന്ന് പാര്‍ട്ടിയെടുത്ത നിലപാടിനെ ഇ എം എസ് പാടേ തള്ളിക്കളയുന്നു. ദേശീയ സമരത്തെ ഒറ്റുകൊടുത്തു എന്ന് പറയുന്നില്ലെങ്കിലും ചെയ്തതെന്താണെന്നു പറയുന്നതിലൂടെ ഒറ്റുകൊടുത്തത് എങ്ങനെ എന്നു വായിക്കുന്നവര്‍ക്കാര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.1941 ജൂണ്‍ 22-ന് നാത്സി ജര്‍മ്മനിയും സംഘവും സോവിയറ്റ് യൂനിയനെ ആക്രമിച്ച കാലം മുതലൊന്നും കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ ഭാഗം ചേരുകയും യുദ്ധത്തെ ജനകീയ യുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്തില്ല. ആറുമാസം കഴിഞ്ഞ് 1941 ഡിസംബറിലാണ് ഈ നിലപാടു മാറ്റം വന്നതെന്നാണ് നമ്പൂതിരിപ്പാട് പറയുന്നത്. രണ്ടു വിഷമകരമായ മാര്‍ഗ്ഗങ്ങളാണ് അന്നു പാര്‍ട്ടിയുടെ മുന്‍പിലുണ്ടായിരുന്നത്രെ. ഒന്നുകില്‍ സാര്‍വദേശീയ ഫാസിസ്റ്റ് വിരുദ്ധസഖ്യത്തെ അവഗണിച്ച്, അതിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുപോലും ദേശീയശത്രുവിനെതിരായുള്ള സമരം തുടര്‍ന്നുകൊണ്ടുപോവുക; അല്ലെങ്കില്‍ ഫാസിസ്റ്റ് വിരുദ്ധ ശക്തികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ സാമ്രാജ്യത്വവിരുദ്ധ ജനങ്ങളില്‍നിന്നെല്ലാം ഒറ്റപ്പെടുക. ആറു മാസത്തോളം ഇതില്‍ ആദ്യത്തെ വഴി പിന്തുടര്‍ന്ന പാര്‍ട്ടി നേതൃത്വം 1941 ഡിസംബറില്‍ രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു.ഇങ്ങനെ രണ്ടാമത്തെ വഴി തെരഞ്ഞെടുക്കാന്‍ പ്രേരണയായത് രാജസ്ഥാനിലെ ദിയോളിക്യാമ്പ് ജയിലുകളില്‍ കിടന്നിരുന[...]



പ്രാചീന കേരള ചരിത്രത്തെ പന്തുതട്ടിക്കളിച്ച ഇ എം എസ്

2010-06-27T02:22:06.269+05:30

ചരിത്രത്തെപ്പറ്റി പറയുമ്പോള്‍ ഇ എം എസ് നമ്പൂതിരിപ്പാട് ആവര്‍ത്തിച്ചു പറയുക തൊഴിലാളിവര്‍‌ഗ്ഗത്തിനു മാത്രമാണ് ശരിയായ ചരിത്രം രചിക്കാനാവുക എന്നാണ്. ചരിത്രത്തെ ശാസ്ത്രമായി വികസിപ്പിച്ചെടുക്കാന്‍ കഴിയുക തൊഴിലാളിവര്‍ഗത്തിനു മാത്രമാണ്. എന്തെന്നാല്‍ സ്വന്തം വര്‍ഗതാല്‍പ്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചരിത്രവസ്തുതകള്‍ മറച്ചുവയ്ക്കാന്‍ താല്‍പ്പര്യമില്ലാത്ത ഒരേ ഒരു വര്‍ഗമാണത്. യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നതിനും മുന്‍ വിധികളില്ലാതെ അവയെ വ്യാഖ്യാനിക്കുന്നതിനും, പ്രത്യക്ഷത്തില്‍ ബന്ധപ്പെട്ടതല്ലെന്നു തോന്നുന്ന അനേകം വസ്തുതകളുടെ സങ്കീര്‍ണമായ ബന്ധത്തെ കൂട്ടിയിണക്കുന്നതിനും, അങ്ങനെ ചരിത്രത്തിലെ സാമൂഹ്യവികാസനിയമങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും തൊഴിലാളിവര്‍ഗത്തിനു മാത്രമേ കഴിയുകയുള്ളൂ. (കേരളം ഇന്നലെ, ഇന്ന്, നാളെ, സഞ്ചിക 65, P 31) "ചരിത്രഗവേഷണത്തിലെ വര്‍ഗസമീപനം" എന്നാണ് ഇതിനെ ഇ എം എസ് വിളിക്കുക. മാര്‍ക്സിസ്റ്റ് ചരിത്രകാരന്‍മാരായി അറിയപ്പെടുന്നവരും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്കനുസൃതമായി പേനയുന്താന്‍ തയ്യാറുള്ളവരുമായ അക്കാഡമിക്കുകള്‍ പോലും ഈ വര്‍ഗസമീപനം ശരിയായി പാലിക്കാത്തതിനാല്‍ ഈ ചരിത്രപുരുഷന്റെ വിമര്‍ശനങ്ങളെ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. (ഇടതുപക്ഷ ചരിത്രകാരന്‍മാരായി അറിയപ്പെടുന്ന രാജന്‍ഗുരുക്കളും രാഘവവാരിയരും ചേര്‍ന്നെഴുതിയ കേരളചരിത്രത്തെപ്പറ്റി നിരൂപിച്ചിട്ട് "ചരിത്രകാരന്‍ പ്രത്യയശാസ്ത്രത്തിന് അതീതരായിരിക്കണ"മെന്ന അവരുടെ വീക്ഷണത്തെ പരിഹസിക്കുന്ന ഇ എം എസ് ഉദാഹരണം. ചരിത്രവും ചരിത്രരച[...]



ഇ എം എസ്സിന്റെ നുണചരിത്രം

2010-06-25T00:32:36.633+05:30

കാട്ടുമാടം നാരായണന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച വന്നേരിനാട് എന്ന പുസ്തകത്തെ നിരൂപണം ചെയ്തുകൊണ്ട് 1994 ജൂണില്‍ എഴുതിയ ചരിത്രരചനയില്‍ ഐതിഹ്യങ്ങളും അഭ്യൂഹങ്ങളും എന്ന ലേഖനം ലജ്ജയില്ലാതെ നുണ പറയാനുള്ള ഇ എം എസ്സിന്റെ മിടുക്ക് തെളിയിക്കുന്നു ( ഇ എം എസ്, ചരിത്രവും ചരിത്രരചനയും- മാര്‍ക്സിസ്റ്റ് വീക്ഷണം, ചിന്ത പബ്ലിഷേഴ്സ്, 2009, pp 39-42) ...കേരളത്തില്‍ ഇന്നു ജീവിക്കുന്ന നമ്പൂതിരിമാരെല്ലാം പുരാതനകാലത്ത് കര്‍ണാടകത്തില്‍നിന്നോ ആന്ധ്രയില്‍നിന്നോ രണ്ടുംകൂടിയോ വന്നവരാണെന്ന പഴഞ്ചന്‍ ചരിത്രസിദ്ധാന്തമാണ് ഈ ഗ്രന്ഥത്തിന്റെ ആദ്യഭാഗത്ത് ... അടങ്ങിയത്. ഈ ചരിത്രസിദ്ധാന്തത്തെ 1948-ല്‍ പ്രസിദ്ധീകരിച്ച കേരളം മലയാളികളുടെ മാതൃഭൂമി എന്ന ഗ്രന്ഥത്തിലും അതിന്റെ പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി മുഖവുരകളിലും ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അവയെ സംഗ്രഹിച്ചുകൊണ്ട് 1990-ല്‍ പ്രസിദ്ധീകരിച്ച കേരള ചരിത്രം മാര്‍ക്സിസ്റ്റ് വീക്ഷണത്തില്‍ എന്ന ഗ്രന്ഥത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി.  തുടര്‍ന്നു വരുന്നത് പറയുന്ന കാര്യവുമായി നേരിട്ടു ബന്ധമില്ലാത്ത ഒരു വങ്കന്‍ ഉദ്ധരണി. മേലുദ്ധരിച്ചിടത്ത് പറയുന്നത് നാണംകെട്ട നുണയാണ്. കേരളം മലയാളികളുടെ മാതൃഭൂമി (1948) എന്ന കൃതിയില്‍ 'ബ്രാഹ്മണര്‍ പുറത്തുനിന്നു വന്നവരാണെന്നതില്‍ സംശയമില്ല' എന്നു പറഞ്ഞ് വിശദീകരിക്കുന്നത് പഴഞ്ചന്‍ എന്നു പറഞ്ഞ് ഇവിടെ ഇ എം എസ് പുച്ഛിക്കുന്ന അതേ 'ചരിത്രസിദ്ധാന്ത'മാണ്. ഈ പുസ്തകത്തിനു 'പിന്നീടുള്ള പതിപ്പുകള്‍ക്കെഴുതിയി മുഖവുരകളില്‍' പറഞ്ഞു എന്നു പറയുന്നതില്‍ ചില്ലറ വാസ്തവം ഇല്ലാതില്ല. രണ്ടാം പതിപ്പിനുള്ള 1964-ലെ മുഖവുരയില്‍ ഇങ്ങനെ പ[...]



ഫ്രാന്‍സിസ് ഇട്ടിക്കോര- ഒരു ആസ്വാദനക്കുറിപ്പ്

2010-05-30T09:36:49.682+05:30

മലയാളത്തില്‍‌ ചരിത്രം സൃഷ്ടിക്കുന്ന ഈ നോവലിലെ ഒരു തമാശയെപ്പറ്റിയുള്ള കുറിപ്പ് താഴത്തെ ലിങ്കില്‍ കാണാം.

ഫ്രാന്‍സിസ് ഇട്ടിക്കോര രാമകൃഷ്ണ മേനോന്‍




എന്റെ സ്വത്വസംരക്ഷണ ഭീതികള്‍, സ്വത്വരാഷ്ട്രീയ ചിന്തകള്‍

2010-05-23T04:49:30.716+05:30

ഏതായാലും കുറച്ചുകാലം കഴിഞ്ഞാല്‍ ഭരണം മാറും. എന്നും പ്രതിപക്ഷത്തോടൊപ്പമാവാന്‍ വിധിക്കപ്പെട്ട ഞാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയോടൊപ്പം നിന്ന് (അങ്ങനെയാണ് കാണുന്നവര്‍ക്കു തോന്നുക) കോണ്‍ഗ്രസ്സിനെയും സഖ്യക്കാരെയും പുലഭ്യം വിളിക്കും. അതിനിനി കുറെ മാസങ്ങള്‍ മാത്രം. എന്നാല്‍ പിന്നെ ശേഷിച്ച ഈ കുറച്ചു കാലം മാര്‍ക്സിസ്റ്റുപാര്‍ട്ടിയുടെ വിരോധത്തെ ആളിക്കത്തിക്കാതെ, തല്ലാന്‍ ആളെവിടുന്നതിന് അവരില്‍ ആവേശം ജ്വലിപ്പിക്കാതെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ പോരേ? ഒരു കൊല്ലം കഴിഞ്ഞാല്‍ പരസ്യമായി അവരോടു ചേര്‍ന്ന് വലതുപിന്തിരിപ്പന്മാര്‍ക്കെതിരെ പുരോഗമനപരമായി വാചകടമടിക്കാം. പുരോഗമനക്കാരുടെ ആലയില്‍ കയറാം. പോക്കറു പോയാലും മോരിലെ പുളി പോവില്ല. സ്വത്വരാഷ്ട്രീയം പിന്നെയും ശേഷിക്കും. സ്വത്വരാഷ്ട്രീയം സ്വയംഭൂവായി വന്നതല്ല. പല വിശപ്പുകളും തൃപ്തിപ്പെടുത്താന്‍ അതു കൂടിയേ കഴിയൂ. ചലച്ചിത്രോത്സവങ്ങളിലും സാഹിത്യസമ്മേളനങ്ങളിലും സെമിനാറുകളിലും മുട്ടിയുരുമ്മിയും തൊട്ടുതലോടിയും വിട്ടുമാറി കട്ടിലേറിയും വിപ്ലവപ്രാന്തങ്ങളില്‍ നീങ്ങുന്ന ബുദ്ധിജീവിവര്‍ഗ്ഗത്തിന് ലോക്കല്‍ സഖാക്കളെപ്പോലെ ജീവിക്കാനാവുമോ. (ബുദ്ധിജീവിവര്‍ഗ്ഗം എന്നു പറഞ്ഞാല്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഓരം ചാരി നടക്കുന്ന എഴുത്തുകാര്‍, ചിന്തകര്‍‌, മാധ്യമപ്രവര്‍ത്തകര്‍, കലാകാരന്മാര്‍,  വേണമെങ്കില്‍ ബ്ലോഗെഴുത്തുകാരും, ഇതല്ലാതെ ഒരു ബുദ്ധിജീവിവര്‍ഗ്ഗത്തിന്റെ പൊടിപോലും നാട്ടിലുണ്ടായിരുന്നില്ല സമീപകാലം വരെ.) ഇവരൊന്നും വേണ്ട പാലേരിയിലെ ജനാധിപത്യബോധമുള്ള തന്റേടികള്‍ മതിയെന്നു ചില [...]



സി ആര്‍ നീലകണ്ഠനു നേരെ നടന്ന സി പി എം ആക്രമണത്തെക്കുറിച്ച്

2010-05-21T07:15:50.248+05:30

രാത്രി വൈകി ഫെയ്സ്ബുക്കിലൂടെ അറിഞ്ഞ് മാതൃഭൂമി ഓണ്‍ലൈന്‍ വാര്‍ത്ത വായിക്കുകയും ഒരു പതിവ് സി പി എം കലാപരിപാടി എന്ന നിലയില്‍ ഈ വിഷയത്തില്‍ പരിഹാസച്ചുവയോടെ ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. വാര്‍ത്തയില്‍ക്കണ്ട യോഗത്തിന്റെ അദ്ധ്യക്ഷന്റെ പേരു പരിചിതമാണല്ലോ എന്നോര്‍ക്കുകയും ചെയ്തു. നേരം പുലര്‍ന്നാണ് ഫോണില്‍ ആളെ വിളിച്ചന്വേഷിച്ചത്. അതേ, വിചാരിച്ച ആള്‍ തന്നെ. അദ്ദേഹത്തിനും ചെറുതായി കിട്ടിയിട്ടുണ്ട്. വേഗം രക്ഷപ്പെടുകയായിരുന്നു സ്ഥലത്തുനിന്ന്.
സംഭവസ്ഥലത്തുണ്ടായിരുന്ന ആള്‍ പറഞ്ഞപ്പോഴാണ് വാര്‍ത്തയിലുള്ളതിനെക്കാള്‍ ഭീകരമാണ് സംഭവമെന്നു മനസ്സിലായത്. ഒരു വ്യക്തിയെ മുന്‍കൂട്ടി പ്ലാന്‍ചെയ്തു വന്ന് തല്ലിച്ചതച്ച ഒരു സംഘടിത ആക്രമണമായിരുന്നു അത്. നാട്ടിന്‍പുറത്തു നടന്ന പരിപാടി. വീഡിയോഗ്രാഫര്‍മാരും ഫോട്ടോഗ്രാഫര്‍മാരും ഇല്ലാത്ത സാഹചര്യം. പ്രസംഗം കേള്‍ക്കാനെന്ന ഭാവത്തില്‍ നേരത്തേതന്നെ പത്തിരുപത്തഞ്ചുപേര്‍ മുന്നില്‍ തന്നെ വന്നിരിക്കുന്നു. പ്രസംഗകന്‍ എന്തെങ്കിലും പറഞ്ഞു പ്രകോപിച്ചു എന്നു പറയാനില്ല. പറഞ്ഞു തുടങ്ങിയതേയുള്ളൂ, അപ്പോഴേക്കും ഇരിക്കുന്ന കസേരയുമായി സംഘം വേദിയിലേക്കു കുതിക്കുന്നു. തല്ലിത്താഴെയിട്ട് ചതയ്ക്കുന്നു.
മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ സി ആര്‍ നീലകണ്ഠന്‍. സ്കേനിങ് വേണമെന്നു ഡോക്റ്റര്‍മാര്‍ പറഞ്ഞിട്ടുണ്ടത്രെ.
സി പി എം നേതൃത്വം അറിയാതെയാണിതൊക്കെ ഉണ്ടായതെന്നു വിശ്വസിക്കാന്‍ പരമമണ്ടന്മാരാവേണ്ടിവരും.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.



നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ പങ്കുപറ്റാന്‍ വെമ്പുന്ന ഇ എം എസ് ഭക്തര്‍ക്ക്

2010-05-09T15:37:01.705+05:30

സ്വന്തം പാര്‍ട്ടിക്ക് ഒരു വിപ്ലവ ഇമേജൊന്നും എടുക്കാനില്ലാത്തതിനാല്‍  വിപ്ലവവായാടികളായ ചില സി പി എമ്മുകാര്‍ക്ക് നക്സലൈറ്റ് ചരിതം പിടിച്ചെടുക്കാന്‍ ശ്രമിക്കാന്‍മാത്രം തൊലിക്കട്ടിയൊക്കെ വളര്‍ന്നിട്ടുണ്ട്.  നക്സലൈറ്റ് പ്രസ്ഥാനത്തെപ്പറ്റിയും വര്‍ഗ്ഗീസിനെപ്പറ്റിയുമൊക്കെ രോമാഞ്ചം കൊള്ളുന്ന ഇവര്‍ നമ്പൂതിരിപ്പാടും മാര്‍ക്സിസ്റ്റുപാര്‍ട്ടിയും നക്സലൈറ്റുകളോടു സ്വീകരിച്ച നീചമായ നിലപാട് മറന്നോ അറിയില്ലെന്നു നടിച്ചോ ലേശം പഴകിമഞ്ഞച്ച നക്സലൈറ്റ് നിറമുള്ള  പുരോഗമനക്കുപ്പായമിട്ടു നടക്കും. ദേശാഭിമാനിയും  ബ്ലോഗെറിലെ ആര്‍ക്കൈവ് പണിക്കാരും ഈയിടെ വര്‍ഗ്ഗീസിനെയും അജിതയെയും കുറിച്ചൊക്കെ കുറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാള മനോരമ വര്‍ഗ്ഗീസിനെയും അജിതയെയും ചോരക്കൊതിയരായ കൊലപാതകികളായി വിശേഷിപ്പിച്ചതിനെപ്പറ്റിയൊക്കെ അവര്‍ പറയുന്നുണ്ട്. 1968 ലെ പുല്‍‌പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണവേളയില്‍ മലയാള മനോരമയ്ക്ക് കെ അജിത ചോരയൂറ്റിക്കുടിക്കുന്ന യക്ഷിയായിരുന്നു. 2010 ല്‍ ആ പത്രത്തിനവര്‍ ആദരണീയയായ വനിതയായി മാറിയിരിക്കുന്നു!ദേശാഭിമാനിവാരികയാണ് പറയുന്നത്. ഇവിടെ കാണാം. അതു പറയാന്‍ ബാദ്ധ്യതപ്പെട്ട വലതുപക്ഷ പത്രമാണ് മനോരമ. മനോരമ അങ്ങനെ പറഞ്ഞോ എന്നതു വേറെക്കാര്യം. ദേശാഭിമാനിയില്‍ തന്നെ വന്ന വേറൊരു ലേഖനത്തില്‍ മനോരമയില്‍ വന്നതായി ഉദ്ധരിച്ച കാര്യങ്ങള്‍ കാണുമ്പോള്‍ പക്ഷേ അങ്ങനെയൊന്നും പറഞ്ഞതായി തോന്നുന്നില്ല. എന്നുമാത്രമല്ല അക്കാലത്ത് ഇ എം എസ് നമ്പൂതിരിപ്പാട് നക്സലൈറ്റുകളെപ്പറ്റി എഴുതിയതുമായി തട്ടിച്ചുനോക്കുമ്[...]



മലയാളഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി വേണമത്രെ!

2010-05-07T19:39:27.411+05:30

മാതൃഭൂമിയില്‍ മെയ് 6ന് വന്ന വാര്‍ത്തയാണ് താഴെ. മലയാളഭാഷാചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും-എം.എ. ബേബി ക്ലാസിക് പദവി പരിശോധിക്കാന്‍ വിദഗ്ധസമിതി ന്യൂഡല്‍ഹി: മലയാളത്തിന്റെ ഉത്പത്തിയും ചരിത്രവും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി അറിയിച്ചു. മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയ ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കൊള്ളാം. സി പി എം മന്ത്രിമാര്‍ തന്നെ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു ക്ലാസിക്കല്‍ ഭാഷാ പദവി സംഘടിപ്പിക്കാന്‍. അഴീക്കോടു പണ്ഡിതരുടെ വിവരംകെട്ട വാക്കുകളില്‍ പറഞ്ഞാല്‍ ക്ലാസിക് ഭാഷാപദവിക്ക്. അപ്പോള്‍ സഖാവേ ഒരു പ്രശ്നമുണ്ട്. ഭാഷാചരിത്രം പഠിപ്പിക്കുന്നതൊക്കെ കൊള്ളാം. ഇ എം എസിന്റെ ഭാഷാശാസ്ത്രം നമുക്കെന്തെങ്കിലും ചെയ്യേണ്ടിവരും. കാരണം നമ്പൂതിരിപ്പാട് വിളമ്പിവെച്ച വങ്കത്തരങ്ങള്‍ വല്ലവരും കണ്ടുപോയാല്‍ അസൂയാലുക്കള്‍ അതെടുത്ത് ഉദ്ധരിച്ച് മലയാളത്തിനു ക്ലാസിക്കല്‍ പദവി നല്കരുതെന്നു പറഞ്ഞുകളയും. എന്താണ് ഇ എം എസ് പറഞ്ഞതെന്നോ? ഇ എം എസ് വായില്‍ത്തോന്നിയതൊക്കെ പറഞ്ഞിരുന്ന ആളാണെന്ന് അറിയാമല്ലോ. കൂട്ടത്തില്‍ പ്രാചീനമലയാള സാഹിത്യം എന്നൊന്നില്ലെന്ന് അങ്ങോര്‍ അറത്തുമുറിച്ചു പറഞ്ഞുകളഞ്ഞു. “പ്രാചീനകാലത്ത് മലയാളമെന്ന ഒരു സ്വതന്ത്രഭാഷയുണ്ടായിരുന്നുവോ? ഇല്ലെന്നാണ് ചരിത്രവസ്തുതകൾ തെളിയിക്കുന്നത്." (നമ്മുടെ ഭാഷ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, പുറം 52)  1996ല്‍ ദേശാഭിമാനി വാര[...]



ഇ എം എസ്സിന്റെ ഒരു കള്ളം സി പി എം ബ്ലോഗെര്‍മാരെ കുഴിയില്‍ച്ചാടിച്ചതിനെപ്പറ്റി

2010-04-14T23:41:19.863+05:30

ഇ എം എസ് എക്കാലത്തും അഭിമാനത്തോടെ പൊക്കിപ്പിടിച്ചു നടന്ന സ്വന്തം കൃതിയായ കേരളം മലയാളികളുടെ മാതൃഭൂമിയെപ്പറ്റി അദ്ദേഹം തന്നെ 1994 ല്‍ പറഞ്ഞ ഒരു നുണ അദ്ദേഹത്തിന്റെ ഭക്തന്മാരായ ഏതാനും ബ്ലോഗെര്‍മാരെ കുഴിയില്‍ക്കൊണ്ടുപോയി ചാടിച്ചതിനെപ്പറ്റിയാണ് ഈ പോസ്റ്റ്.  കുഴിയില്‍ച്ചാടിയത് കൊഴണാശ്ശേരിക്കാരനും അയാളുടെ ബ്ലോഗില്‍ പിന്തുണയുമായെത്തിയ സി പി എം ബ്ലോഗെര്‍മാരുമാണ്. ഇ എം എസ്സും കാലികോകേന്ദ്രിതന്റെ നുണകളും അഗ്രിഗേറ്ററില്‍ ബുക്മാര്‍ക് ചെയ്തും ഷെയര്‍ ചെയ്തും കൊഴണാശ്ശേരിക്കാരനെ അവര്‍ ആവേശപൂര്‍വ്വം സ്വീകരിക്കുകയും കാലിക്കോസെന്‍ട്രിക്കിന് നേര്‍വഴി ഉപദേശിക്കുകയും ചെയ്തു. പീറ ശാസ്ത്രജ്ഞനായ ഗോപാലകൃഷ്ണനൊപ്പം കാലിക്കോസെന്‍ട്രിക്കിന്റെയും ശനിദശ ആരംഭിച്ചെന്ന് ഒരു സി പി എമ്മുകാരന്‍ അവിടെ പറഞ്ഞിട്ടിട്ടുണ്ട്.  കാലിക്കോസെന്‍ട്രിക്കിന്റെ മുഖഭാവം വരെ ചിത്രീകരിച്ച ആ വിവരദോഷിയും കൂട്ടരും ഇ എം എസ് നേരിടുന്ന ശനിദശയെപ്പറ്റി അറിയാതിരിക്കാന്‍ കണ്ണ് ഇറുക്കിച്ചിമ്മിയിരിക്കുകയോ മണലില്‍ തലപൂഴ്ത്തിയിരിക്കുകയോ ആണ്. അത് കാലിക്കോസെന്‍ട്രിക്ക് തോണ്ടിയെടുത്തു ബ്ലോഗിലിട്ട ഇ എം എസ് വിവരക്കേടുകൊണ്ടോ കള്ളത്തരങ്ങളെക്കൊണ്ടോ അല്ല. താനേ വന്നുകൂടിയതാണ്. മുന്‍പൊരിക്കല്‍  പറഞ്ഞകാര്യം  ആവര്‍ത്തിക്കുകയാണ്. ഇ എം എസ് സമ്പൂര്‍ണ്ണകൃതികളോളം വലിയൊരു പ്രസാധന സംരഭം ഏതെങ്കിലുമൊരു എഴുത്തുകാരന്റെ കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അതുണ്ടായതാവട്ടെ ഇന്റെര്‍നെറ്റ് എന്ന മീഡിയത്തിന്റെ ആവിര്‍ഭാവത്തിനു ശേഷവും. ഇ എം എസ് കൃതികള്‍ [...]



ഡോ ബി ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി!

2010-05-07T19:47:01.444+05:30

(image)
ഇതിനോടുകൂടി സപ്തംബര്‍ 2008ല്‍ ഡോ ഇക്ബാലിനെപ്പറ്റി ഞാനെഴുതിയ പോസ്റ്റ് ചേര്‍ത്തുവായിക്കുമ്പോഴാണ് രസം.
ബൌദ്ധിക സ്വത്താവകാശവും ബൌദ്ധിക സത്യസന്ധതയും
ഒരു പ്രബന്ധത്തിന്റെ മുക്കാല്‍ഭാഗവും കോപ്പിയടിച്ചെഴുതി സെമിനാറില്‍ അവതരിപ്പിച്ച ഡോ ഇക്ബാല്‍ ബൌദ്ധികസത്യസന്ധതയെപ്പറ്റി പറയുന്നത് എന്തു തരം ഐറണിയാണ് സുഹൃത്തുക്കളേ? ഇയ്യാള്‍ക്ക് അപ്പറയുന്ന സംഗതി എള്ളോളമുണ്ടായിരുന്നെങ്കില്‍ (അല്ലെങ്കില്‍ ഞാന്‍ പറഞ്ഞശേഷം ഉണ്ടായിപ്പോയെങ്കില്‍) ഹയര്‍ എഡ്യുക്കേഷന്‍ കൌണ്‍സിലിന്റെ വെബ്സൈറ്റിലെങ്കിലും കടപ്പാട് രേഖപ്പെടുത്താന്‍ ആവശ്യപ്പെടാമായിരുന്നു.
ഡോക്റ്റര്‍ ഇക്ബാല്‍ അടിസ്ഥാനപരമായി ഒരു സി പി എമ്മുകാരനാണ് എന്നു പറഞ്ഞാല്‍ അതില്‍  അങ്ങോരെപ്പറ്റി പറയാനുള്ളതെല്ലാം അടങ്ങിയിരിക്കുന്നു. 
______________________________
ഡിസംബര്‍ 11
ഇന്നിതാ മനോരമയിലും ഈ ദേഹം ബൌദ്ധികസത്യസന്ധതയെപ്പറ്റി വാചകമടിക്കുന്നു!




സി പി എമ്മും സൈബര്‍ക്രൈമും- ജനാധിപത്യവിശ്വാസികള്‍ ശ്രദ്ധിക്കുക

2010-03-28T22:27:00.825+05:30

പിണറായി വിജയന്റെ വീടെന്ന വ്യാജേന ഇമെയിലില്‍ പ്രചരിച്ച വിവരത്തെപ്പറ്റി പൊലീസിനെക്കൊണ്ട്  നടപടിയെടുപ്പിച്ച് പിണറായി വിജയനും സി പി ഐ (എം) എന്ന ജനാധിപത്യവിരുദ്ധ സംഘടനയും ഒരു കാര്യത്തില്‍ വിജയിച്ചു, ഇന്റെര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ മനസ്സില്‍ ഭയം നിറയ്ക്കാന്‍. ഇങ്ങനെ ഭയമുണ്ടായാലുള്ള മെച്ചം സി പി എം നേതാക്കന്മാരെപ്പറ്റി പറയാന്‍ ബ്ലോഗെര്‍മാരാരും ധൈര്യപ്പെടില്ല. നവസാക്ഷരയുടെ മുറിഇംഗ്ലീഷില്‍ ഗഹനമായ ആശയങ്ങളെന്നു ധരിച്ച് വങ്കത്തരം വിളമ്പി  നാണംകെടുന്ന വനിതാ നേതാവിന് ഒരു സര്‍വ്വകലാശാല ഡോക്റ്ററേറ്റ് നല്കിയാല്‍ പോലും അതൊന്നും ബ്ലോഗിലോ ഗ്രൂപ്പുകളിലോ ചര്‍ച്ചയാവാതെ കഴിക്കാം.  ഇതാ എട്ടാം പ്രതിയെക്കൂടി പിടിച്ചത്രെ. ദേശാഭിമാനി വിവരിക്കുന്നു. തനിക്കു കിട്ടിയ ഒരു മെയില്‍ ഏതോ ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്തതിന്റെ മാത്രം പേരിലാണ് ഇയ്യാളെ ചെന്നൈ വിമാനത്താവളത്തില്‍നിന്നു പിടികൂടി കേരളത്തിലേക്കു കൊണ്ടുപോരുന്നത്. വിമാനത്താവളത്തില്‍ കണ്ടവരുണ്ടോ എന്ന പരസ്യം പതിച്ചിരുന്നത്രെ. തനിക്കു കിട്ടിയ ഒരു ഇമെയില്‍ ഫോര്‍വേഡ് ചെയ്തു എന്നതിന് ഒരു വ്യക്തിയെ ഈ വിധത്തില്‍ വേട്ടയാടുന്നത് നേരും നെറിയുമുള്ള ഒരു ജനാധിപത്യസര്‍ക്കാറിന് ചേരുന്ന കാര്യമല്ല. വിപ്ലവവായാടിത്തരം പുലമ്പുന്ന സി പി എം നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിനു ജയിലിടാവുന്ന നിയമമൊക്കെ നമ്മുടെ നാട്ടിലില്ലേ. ഇവരുടെയൊക്കെ ദുര്‍ഭാഷണം കേട്ട് ഇവരെ ജയിലിടണമെന്ന് ആരെങ്കിലും ആവശ്യപ്പെടാറുണ്ടോ? ബ്ലോഗും ഫെയ്സ്ബുക്കും ട്വിറ്ററും നെറ്റ്ലോ[...]



സി പി എം മറന്ന ഇ എം എസ് നമ്പൂതിരിപ്പാട്

2010-03-19T21:46:06.129+05:30

ഇന്ന് ഇ എം എസ് ചരമദിനമാണല്ലോ. സംസ്ഥാനകമ്മിറ്റിയുടെ വക വഴിവാട് പുഷ്പാര്‍ച്ചനയല്ലാതെ ഒന്നും ഉണ്ടായതായി കാണുന്നില്ല. സി പി എം കേന്ദ്രകമ്മിറ്റിയുടെ വെബ്‌സൈറ്റിലും ഒന്നും കാണാനില്ല. കഴിഞ്ഞ വര്‍ഷം യുവബുദ്ധിജീവികളുടെ ഈ ഫോറം ഓര്‍ത്തത് ആര്‍ക്കൈവിലുണ്ട്. ഇത്തവണ അവര്‍ ഓര്‍ത്തതേയില്ലെന്നു തോന്നുന്നു. കേരള സമൂഹത്തിനുമേല്‍ കെട്ടിവെയ്ക്കപ്പെട്ട ഈ വ്യക്തിത്വം ഒരു പന്തീരാണ്ടുകാലം തികച്ച് പാര്‍ട്ടിക്കാരുടെ ഓര്‍മ്മയില്‍പ്പോലും ശേഷിച്ചില്ലെന്നു തോന്നുന്നു.
അവസരവാദത്തിന്റെ കാലാനുക്രമമായ വളര്‍ച്ചയുടെ ലിഖിതരേഖയെന്ന് പറയാം സമ്പൂര്‍ണ്ണകൃതികളെ. 1995-ല്‍ സമാധാനപരമായ മാര്‍ഗ്ഗങ്ങളിലൂടെ സോഷ്യലിസം സ്ഥാപിക്കലാണ് പാര്‍ട്ടി ലക്ഷ്യമെന്ന് പറഞ്ഞ ഇ എം എസിനെപ്പറ്റി 1974 ലെ ഇ എം എസ് പറയുന്നത് ഇപ്രകാരം.
മുതലാളിത്തം സമാധാനപരമായി സോഷ്യലിസത്തിലേക്ക് നീങ്ങുമെന്ന് ബഹുജനങ്ങളോട് പറയുന്നത് അവരെ വഞ്ചിക്കുകയാണ്. (സഞ്ചിക 43, പേജ് 57)
സി പി എം ലക്ഷ്യം- ശങ്കരഭാഷ്യം എന്ന പോസ്റ്റില്‍ സ്കേന്‍ചെയ്തു ചേര്‍ത്ത ചോദ്യോത്തരത്തിലെ പ്രസക്തമായ പേജ് 1974 ലെ വിപ്ലവം സമാധാനപരമാവുമോ? എന്ന ചോദ്യോത്തരവുമായി ചേര്‍ത്തുവായിക്കുക.
(image)
1974 ല്‍ നല്കിയ മറുപടി ഇതാ:



ഈ പെറ്റിഷനില്‍ ഒപ്പുവെയ്ക്കാന്‍ ക്ഷണിക്കുന്നു.







സി പി ഐ (എം) ലക്ഷ്യമെന്ത്? ശങ്കരഭാഷ്യം

2010-03-15T20:31:10.302+05:30

സി പി ഐ (എം) എന്ന പാര്‍ട്ടിയുടെ പരിപാടി ഇന്ത്യയില്‍ വിപ്ലവം നടത്തുകയും എന്തൊക്കെയോ പേരിലുള്ള ചില പ്രത്യേക ജാതി ഭരണകൂടം സ്ഥാപിക്കുകയും പണക്കാരെയൊക്കെ പാപ്പരാക്കുകയും അദ്ധ്വാനിക്കുന്ന ജനവിഭാഗത്തെ അധികാരത്തിലെത്തിക്കുകയും ഇതിനൊക്കെയായി ചോരച്ചാലുകള്‍ നീന്തിക്കേറുന്ന ചില ഇടപാടുകളൊക്കെ ചെയ്യുകയും ആണെന്നൊക്കെ ധരിച്ചുവെച്ചിരിക്കുന്ന കുറെ വിവരദോഷികളുണ്ട്,  പാര്‍ട്ടിയിലും നാട്ടിലും. 1995ല്‍ ചിന്തയില്‍ ഒരു ചോദ്യത്തിനുത്തരമായി ഇ എം എസ് നമ്പൂതിരിപ്പാട് കൊടുത്ത മറുപടി വായിച്ച് ഇവരൊക്കെ വിപ്ലവക്കഞ്ഞി അടുപ്പത്തുനിന്നു വാങ്ങിവെച്ചേയ്ക്കെട്ടെ എന്നുമാത്രം തത്കാലം പറയുന്നു. 
പിടിച്ചൊതുക്കിക്കളഞ്ഞില്ലായിരുന്നെങ്കില്‍  ജീവിതത്തിന്റെ അത്രയും കാലം ചെയ്തതിനെയെല്ലാം വെല്ലുന്ന ഒരു സദ്പ്രവൃത്തി പ്രിയ ഗോര്‍ബി സഖാവിനെപ്പോലെ നമ്മുടെ സഖാവും ചെയ്യില്ലായിരുന്നെന്ന് ആരു കണ്ടു! 

സി പി (ഐ) എം ന്റെ ലക്ഷ്യം എന്ത്? എന്ന പോസ്റ്റ് ഇതിന്റെ കൂടെ വായിക്കുക.

ഇവിടെ ഒരു ഒപ്പ് വെയ്ക്കാന്‍ മറക്കല്ലേ...



ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാക്കുക

2010-03-14T22:56:48.752+05:30

ഈ വര്‍ഷം ജനുവരി മാസത്തില്‍ ലെഫ്റ്റ് വേഡ് എന്ന പ്രസാധക സ്ഥാപനം ഇ എം എസ് നമ്പൂതിരിപ്പാടിന്റെ  History, Society and Land Relations, Selected Essays എന്നൊരു പുസ്തകം
പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ പുസ്തകത്തിന്റെ വിശേഷത അതിന്റെ കോപ്പിറൈറ്റിനെ സംബന്ധിച്ചതാണ്. ക്രിയേറ്റീവ് കോമണ്‍സ്  ആട്രിബ്യൂഷന്‍-ഷെയര്‍ എലൈക് 2.5 ഇന്‍ഡ്യ എന്ന ലൈസെന്‍സോടെയാണ് അതു പ്രസിദ്ധീകരിച്ചത്. ആര്‍ക്കും ആ പുസ്തകം ഏതു രൂപത്തിലും പ്രസിദ്ധീകരിക്കാം, ഉള്ളടക്കം മാറ്റാം. അത് ഇ എം എസ് കൃതിയാണെന്നു വ്യക്തമാക്കണമെന്നു മാത്രം. പ്രസാധകരുടെ അനുമതി തേടുകപോലും വേണ്ട. 

പുസ്തകത്തിന്റെ ഈ പേജ് കാണുക.
ഈ ലൈസെന്‍സ് ഫലപ്രദമാവണമെങ്കില്‍ പുസ്തകത്തിന്റെ ഒരു ഡിജിറ്റല്‍ കോപ്പി വേണം. അതു പക്ഷേ പ്രസാധകര്‍ ലഭ്യമാക്കിയിട്ടില്ലെന്നു തോന്നുന്നു. അച്ചടിച്ചതിന്റെ ചെലവ് തിരിച്ചുകിട്ടിയശേഷം ഒരു പക്ഷേ അവര്‍ ലഭ്യമാക്കുമായിരിക്കും. 
ഇവിടെ ശ്രദ്ധേയമായൊരു വസ്തുത, ഇ എം എസ് കൃതികള്‍ ഓണ്‍ലൈനായി ലഭ്യമാവേണ്ടതിന്റെ ആവശ്യകതയാണ്. ഇക്കാലത്ത് ഗവേഷണത്തിന് ഇതു കൂടിയേ കഴിയൂ. ഇ എം എസ് കൃതികളുടെ കോപ്പിറൈറ്റ് കൈവശം വെച്ചിരിക്കുന്നത് സി പി ഐ (എം) ആണ്. അവര്‍ വിചാരിച്ചാല്‍ ഇ എം എസ് കൃതികള്‍ നിഷ്പ്രയാസം ഓണ്‍ലൈനായി ലഭ്യമാക്കാം.
മാറിയ കാലത്തെ പുതിയ ആവശ്യകത മനസ്സിലാക്കുന്നതിന്റെ സൂചനയാണ് മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ ലൈസെന്‍സ് എന്നു തോന്നുന്നു. എന്നാല്‍ മലയാളം പുസ്തകങ്ങളുടെ കാര്യത്തില്‍ കേരള സംസ്ഥാന കമ്മിറ്റി ഇത്തരമൊരു തിരിച്ചറിവ് നേടാന്‍ ഇനിയെത്ര വര്‍ഷം എടുക്കും?വാസ്തവത്തില്‍ സമ്പൂര്‍ണ്ണകൃതികള്‍ക്കുവേണ്ടി മുഴുവന്‍ റ്റെക്സ്റ്റും ഡിജിറ്റൈസ് ചെയ്തിട്ടുണ്ടാവും എന്നിരിക്കെ ഒരു വിഷമവുമില്ലാതെ അവര്‍ക്ക് ചെയ്യാവുന്ന കാര്യമാണിത്. യൂനികോഡിലേക്ക് കണ്‍വേര്‍ട് ചെയ്ത്  searchable ആയ റ്റെക്സ്റ്റ് അപ്‌ലോഡ് ചെയ്യാന്‍ സെര്‍വറുകള്‍ പോലും ഇഷ്ടംപോലെ ലഭ്യമാണ്. ഉചിതമായ ലൈസെന്‍സ് നല്കുകയാണെങ്കില്‍ വിക്കിമീഡിയ ഫൌണ്ടേഷനെ സെര്‍വറുകള്‍ ഇവ ഹോസ്റ്റ് ചെയ്തോളും.   ഇങ്ങനെ ചെയ്യുന്ന പക്ഷം ഇ എം എസ് കൃതികളെപ്പറ്റി ഒരു amateur ഗവേഷണ ശാഖ തന്നെ ബ്ലോഗിലും personal websites ലുമായി വളര്‍ന്നു വരാനിടയുണ്ട്. അതാവട്ടെ പിന്നീട് മറ്റു മാധ്യമങ്ങളിലേക്കും പടര്‍ന്നുകയറുകയും ചെയ്യും.
ഇതിന് വേണ്ടപ്പെട്ട ആളുകളില്‍ പ്രേരണ ചെലുത്തുന്നതിന് സി പി ഐ എം അനുകൂല ബ്ലോഗെര്‍മാര്‍ ശ്രദ്ധിക്കണമെന്ന്  താത്പര്യപ്പെടുന്നു. വേണമെങ്കില്‍ ഇതിനായി ഒരു ഓണ്‍ലൈന്‍ പെറ്റിഷനും ഉണ്ടാക്കാവുന്നതാണ്. ഇതിന് ആരെങ്കിലും മുന്‍കൈ എടുക്കണമെന്ന് അപേക്ഷിക്കുന്നു.